Header 1 = sarovaram
Above Pot

തകരാറുള്ള എ സി മാറ്റി നൽകിയില്ല, ബ്ലൂ സ്റ്റാർ കമ്പനിക്കെതിരെ ഉപ ഭോക്തൃ കോടതി വിധി

തൃശൂർ : തകരാറുള്ള എ സി മാറ്റി നൽകാത്ത സംഭവത്തിൽ ഫയൽ ചെയ്ത കേസിൽ ബ്ലൂ സ്റ്റാർ കമ്പനിക്കെതിരെ ഉപ ഭോക്തൃ കോടതി വിധി . എടമുട്ടം കൊട്ടുങ്ങൽ വീട്ടിൽ പ്രശാന്ത് പ്രകാശൻ ഫയൽ ചെയ്ത കേസിലാണ് കൊച്ചിയിയിലെ ബ്ലൂ സ്റ്റാർ കമ്പനിയുടെ കൊച്ചിയിയിലെ മാനേജർക്കെതിരെ വിധി വന്നത് . ബ്ലൂ സ്റ്റാർ കമ്പനിയുടെ എയര്കണ്ടീഷ്ണർ പ്രകാശൻ 47,000 രൂപ നൽകി വാങ്ങിയിരുന്നു എന്നാൽ എ സിയിൽ നിന്ന് വെള്ളം ഒഴുകി വരുകയും മതിയായ തണുപ്പ് ലഭിക്കാതെ വരിയും ചെയ്തതോടെ എ സി മാറ്റി നല്കാൻ ആവശ്യപ്പെട്ടങ്കിലും കമ്പനി തയ്യാറാകാതിരുന്നതോടെ ഉപ ഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു

Astrologer

കോടതി നിയോഗിച്ച കമ്മീഷൻ നടത്തിയ പരിശോധനയിൽ പരാതി സത്യമാണെന്ന് കണ്ടെത്തിഉപഭോക്തൃ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു . ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് എ സി യുടെ വിലയായ 47, 000 രൂപ മടക്കി നൽകാനും , ഹർജി ഫയൽ ചെയ്ത തിയ്യതി മുതൽ 12.5 % പലിശയും കൂടാതെ പിഴയായി 5000 രൂപയും നൽകാനും പ്രസിഡന്റ് സി ടി സാബു അംഗങ്ങളായ ഡോ : കെ രാധാകൃഷ്ണൻ നായർ , എസ് ശ്രീജ എന്നിവരടങ്ങിയ ഉപ ഭോക്തൃ ഫോറം വിധിച്ചത് , പരാതി ക്കാരന് വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി

Vadasheri Footer