Post Header (woking) vadesheri

സാമ്പത്തിക തിരിമറി , തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി മുരളീധരൻ രാജി വെച്ചു.

Above Post Pazhidam (working)

Ambiswami restaurant

തൃപ്രയാർ : തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി മുരളീധരൻ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. മഹിളാ പ്രധാൻ ഏജന്റായ മിനി മുരളീധരൻ നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്ത തുക പോസ്റ്റ് ഓഫീസിൽ അടക്കാതെ തട്ടിപ്പ് നടത്തിയെന്നാരോപണത്തെ തുടർന്നാണ് രാജി. ഇന്ന് ഉച്ചതിരിഞ്ഞ് ബ്ലോക്ക് സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിച്ചു.

Second Paragraph  Rugmini (working)

സി.പി.എം തളിക്കുളം ലോക്കൽ കമ്മിറ്റിയംഗവും, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയംഗവുമാണ് മിനി മുരളീധരൻ. മിനി മുരളീധരനെ ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി പാർട്ടി സസ്പെൻഡ് ചെയ്തു.

Third paragraph