Header

തൈക്കാട് ഫാര്‍മേഴ്‌സ് ക്ലബിന്റെ കണിവെള്ളരി കൃഷി വിളവെടുത്തു

ഗുരുവായൂർ: തൈക്കാട് ഫാര്‍മേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങപ്പുറത്ത് നടത്തിയ കണിവെള്ളരി കൃഷി ഉത്സവാന്തരീക്ഷത്തില്‍ വിളവെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ കൃഷിയാണ് വിളവെടുത്തത്. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അഭിലാഷ് വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ലത പ്രേമന്‍, പ്രിയ രാജേന്ദ്രന്‍, ജില്ല സഹകരണ ബാങ്ക് മാനേജര്‍ ആര്‍. രവികുമാര്‍, കൃഷി ഓഫിസര്‍ രാമകൃഷ്ണന്‍, കെ.പി.എ. റഷീദ്, എം.പി. ശശിധരന്‍, വി. രാധാകൃഷ്ണന്‍, പാനൂര്‍ ദിവാകരന്‍, കെ.എസ്. മനോജ്, മുരളീധര കൈമള്‍ എന്നിവര്‍ സംസാരിച്ചു.