ദിനകര പക്ഷത്തെ 18 എം എൽ എ മാർക്ക് അയോഗ്യത : മദ്രാസ് ഹൈക്കോടതി ശരിവച്ചു.

ചെന്നൈ: തമിഴ്നാട്ടില്‍ 18 എംഎല്‍എ മാരുടെ അയോഗ്യതാകേസില്‍ ടിടിവി ദിനകരന് തിരിച്ചടി. 18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ടിടിവി ദിനകരൻ പക്ഷത്തെ എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു.

ഇപിഎസ് സർക്കാരിന് തൽക്കാലം ആശ്വാസം നല്‍കുന്നതാണ് കോടതി വിധി. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്. സ്പീക്കറുടെ നടപടി റദ്ദാക്കണമെന്ന എംഎൽഎമാരുടെ ഹർജി കോടതി തള്ളി. എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കർ പി ധനപാല്‍ ടിടിവി ദിനകരൻ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്.