ഗുരുവായൂർ മര്‍ച്ചന്റ്‌സ് അസോസിയേഷൻറെ ഏകാദശി വിളക്ക് ആഘോഷിച്ചു.

ഗുരുവായൂര്‍: ഗുരുവായൂർ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നടത്തുന്ന ഏകാദശി വിളക്ക് ബുധനാഴ്ച ആഘോഷിച്ചു.ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശിവേലിക്കുള്ള മേളം ഗുരുവായൂര്‍ ശശിമാരാരാണ് നയിച്ചത്.ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിയ്ക്കും മേളംതന്നെയായിരുന്നു.

Vadasheri

വൈകിട്ട് പ്രണവ് കല്ലാട്ട് തായമ്പക അവതരിപ്പിച്ചു.രാത്രി വ്ിളക്കെഴുന്നെള്ളിപ്പിന് ഇടയ്ക്കയുടേയും നാഗസ്വരത്തിന്റെ പ്രദക്ഷിണമായിരുന്നു വിശേഷത.മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കലാപരിപാടികള്‍ ആരംഭിച്ചു.ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദിയോടെയായിരുന്നു തുടക്കം.മുരളി പുറനാട്ടുകര ഭക്തിപ്രഭാഷണം നടത്തി.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ വിവിധ കലാപര്ിപാടികള്‍,ഗുരുവായൂര്‍ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജന.തായമ്പക വിദ്വാന്‍ ചൊവ്വല്ലൂര്‍ സുനിലിന്റെ ശിഷ്യന്‍മാരായ കാര്‍ത്തിക്,ശ്രേയസ്സ്,സൂര്യകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച തൃത്തായമ്പക എന്നിവയുണ്ടായി.