ഗുരുവായൂർ ദേവസ്വം ഭരണ സമിതിയെ വ്യക്തി ഹത്യ നടത്തുന്ന നോട്ടീസ് ,അന്വേഷണം തുടങ്ങി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനെയും ഭരണ സമിതി അംഗങ്ങളെയും വ്യക്തി പരമായി അപമാനിക്കുന്ന രീതിയിൽ പുറത്തിറങ്ങിയ നോട്ടീസിനെ കുറിച്ച് അന്വേഷണം തുടങ്ങി . ഗുരുവായൂർ ക്ഷേത്രത്തെ ബ്രൂവറി ആക്കരുതെന്നാണ് ചെയർമാനോട് ആവശ്യപ്പെടുന്നത് . അടുത്ത കാലത്ത് ക്ഷേത്രത്തിലെ വഴിപാട് നിരക്കിൽ ദേവസ്വം വൻ വർദ്ധനവാണ് വരുത്തിയത് . ഇതിനെതിരെ ദേവസ്വത്തിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ പേരിലാണ് വ്യക്തി ഹത്യ നടത്തുന്ന രീതിയിലുള്ള നോട്ടീസ് ഇറക്കിയത് .കഴിഞ്ഞ യു ഡി എഫ് ഭരണ സമിതിയുടെ കാലത്ത് നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷണം നടത്താതിരിക്കാനാണ് ഇത്തരം നോട്ടീസുമായി ഇറങ്ങിയിരിക്കുന്നതെന്ന് ഇടതു പക്ഷ യൂണിയൻ ആരോപിച്ചു

notice
notice 1

Leave A Reply

Your email address will not be published.