728-90

മഞ്ചേശ്വരം, സുരേന്ദ്രനോട് കേസ് തുടരണോ എന്ന് ചോദിച്ച് ഹൈക്കോടതി

Star

കൊച്ചി: പി.വി. അബ്ദുള്‍ റസാഖ് എംഎല്‍എ മരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്് കേസ് തുടരണോ എന്ന് ചോദിച്ച് ഹൈക്കോടതി. മഞ്ചേശ്വരത്ത് കള്ളവോട്ട് നേടിയാണ് പി.വി. അബ്ദുള്‍ റസാഖ് ജയിച്ചത് എന്നും കാണിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് കോടതിയെ സമീപിച്ചത്
രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ മറുപടി അറിയിക്കാമെന്നാണ് കെ. സുരേന്ദ്രന്റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. കേസ് തുടരുന്നതിന് താത്പര്യമില്ലെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചാല്‍ മറ്റു പരാതിക്കാര്‍ ഉണ്ടോ എന്ന് കോടതി ചോദിക്കും തുടര്‍ന്ന് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകകൂടി ചെയ്താലെ കോടതിയുടെ നടപടികള്‍ അവസാനിക്കു.

തുടര്‍ന്ന് അബ്ദുള്‍ റസാഖ് മരിച്ചത് സംബന്ധിച്ച് മെമ്മോ ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി റസാഖിന്റെ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കും.