റെജിൻ രാജിന്റെ മോചനത്തിനായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടെന്ന് ടി എൻ പ്രതാപൻ എം പി
ഗുരുവായൂർ : ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഗ്രേസ് 1എന്ന ഇറാനിയന്‍ കപ്പലിലെ ജീവനക്കാരായ ഗുരുവായൂര്‍ സ്വദേശിറെജിൻ രാജൻ അ ടക്കമുള്ളവരെ മോചിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ടതായി ടി.എൻ പ്രതാപൻ എം.പി അറിയിച്ചു.
ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ ഷൈലജ ദേവൻ, ആന്റോ തോമസ്, അനിൽ കുമാർ ചിറക്കൽ, സുഷ ബാബു എന്നിവർ റെജിന്റെ മാതാപിതാക്കളെ സന്ദർശിച്ച വേളയിൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് എം.പി ഇക്കാര്യം അറിയിച്ചത്.
വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ട് നടപടികൾ ദ്രുതഗതിയിലാക്കുമെന്നും റെജിന്റെ മാതാപിതാക്കളുമായി സംസാരിക്കവെ ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. യു എ യിൽ നിന്നും എണ്ണ കയറ്റി സിറിയയിലേക്ക് പോകുന്നതിനിടെയാണ് കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത് . റെജിൻ രാജിന് പുറമെ മലപ്പുറം വണ്ടൂർ സ്വദേശി അജ്മൽ , കാസർകോഡ് സ്വദേശി പ്രദീഷ് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ .ഇവരെല്ലാവരും വീട്ടുകാരുമായി ഫോണിൽ നിരന്തരം ബന്ധപ്പെടുന്നുമുണ്ട്