Madhavam header
Above Pot

കു​ത്തു​കേ​സ് പ്ര​തി​ക​ള്‍ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ​തി​ല്‍ അ​പാ​ക​ത​യി​ല്ല; പിഎസ്‌സി ചെയർമാൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. സംസ്ഥാനത്ത് പി.എസ്.സി വഴി നടക്കുന്ന നിയമനങ്ങള്‍ സുതാര്യമാണെന്നും ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ ഗവര്‍ണറോട് വിശദീകരിച്ചു.

ഗ​വ​ര്‍​ണ​റു​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്‌ രാ​ജ്ഭ​വ​നി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണു ചെ​യ​ര്‍​മാ​ന്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ക്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട റാ​ങ്ക് പ​ട്ടി​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ചെ​യ​ര്‍​മാ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്കു കൈ​മാ​റി.
യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹി ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആംഡ് പൊലിസ് നാലാം ബറ്റാലിയനിലെ പരീക്ഷയിലാണ് ഉയര്‍ന്ന റാങ്ക് നേടിയത്. ഇവരുടെ ഹാള്‍ടിക്കറ്റുകളുടേയും പരീക്ഷാ കേന്ദ്രങ്ങളുടേയും വിശദവിവരങ്ങളും പരീക്ഷാ നടത്തിപ്പ് രീതിയും ചെയര്‍മാന്‍ ഗവര്‍ണറോട് വിശദീകരിച്ചു.

ഈ പരീക്ഷയില്‍ ക്രമക്കേടുകള്‍ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പി.എസ്.സിയുടെ ഇന്റേണല്‍ വിജിലന്‍സിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
രാജ്ഭവനു മുന്നില്‍ പി.എസ്.സി ചെയര്‍മാനെതിരെ യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. നേരത്തേ ഗവര്‍ണറെ കാണാനെത്തിയ വൈസ് ചാന്‍സിലറെ കെ.എസ്.യുക്കാര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി ചെയര്‍മാന് പോലിസ് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു.

buy and sell new

Vadasheri Footer