Madhavam header
Above Pot

താമരയൂർ മെട്രോ ലിങ്ക്‌സ് ക്ലബിന്റെ പെൻഷൻ വിതരണം നടന്നു.

ഗുരുവായൂർ: താമരയൂർ മെട്രോ ലിങ്ക്‌സ് ക്ലബിന്റെ കാരുണ്യ ജാലകം പദ്ധതിയുടെ ഭാഗമായി പെൻഷൻ വിതരണം നടന്നു. കാരുണ്യജാലകം പദ്ധതിയുടെ 11 -ാം ഘട്ടത്തിന്റെ ഭാഗമായി 100 പേർക്കാണ് 2000 രൂപ വീതം പെൻഷൻ നൽകിയത്. മെട്രാ ലിങ്ക്‌സ് ക്ലബ് ഹാളിൽ നടന്നകാരുണ്യ ജാലകം പദ്ധതിയുടെ വിതരണോദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി.എസ്. രേവതി നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബാബു വർഗീസ് വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.പി. വിനോദ് മുഖ്യാതിഥിയായി പങ്കെടുത്തു.

new consultancy

Astrologer

കൗൺസിലർമാരായ ആന്റോ തോമസ് വർഗീസ് ചീരൻ, ടി.കെ വിനോദ് കുമാർ, ക്ലബ്ബ് ജനറൽ സെക്രട്ടറി രാജേഷ് ജാക്ക്, വൈസ് പ്രസിഡന്റ് എം.പി ഹംസകുട്ടി, ഭാരവാഹികളായ സി.പി ജോയ്, ഗിരീഷ് സി ഗീവർ, പി മുരളീധരൻ എന്നിവർ സംസാരിച്ചു. ക്ലബിന്റെ 20 -ാം വാർഷികം പ്രമാണിച്ച് 10 ലക്ഷം രൂപയുടെ ജീവകാരുണ്യ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഗർഭിണികൾക്ക് ധനസഹായം നൽകുന്ന ജനനി പദ്ധതി നടപ്പിലാക്കി. വിധവകൾക്ക് പെൻഷൻ നൽകുന്ന പദ്ധതിയും നടപ്പിലാക്കും .

buy and sell new

Vadasheri Footer