Header

ടി എൻ പ്രതാപൻ ഗുരുവായൂരിൽ പ്രചാരണം നടത്തി

ഗുരുവായൂർ : യു.ഡി എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ ഗുരുവായൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളും പ്രധാന വ്യക്തികളെയും സന്ദർശിച്ചു. ആദ്യം തിരുവെങ്കിടം സെൻറ് ആന്റണീസ് പള്ളി സന്ദർശിച്ച് വികാരി ഫാ:സിബി ചിറ്റിലപ്പള്ളിയുടെ അനുഗ്രഹം തേടി. പിന്നിട് ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയെ സന്ദർശിച്ചു. പ്രശസ്ത സാഹിത്യകാരനായ പുതൂർ ഉണ്ണികൃഷ്ണന്റെ സഹധർമ്മിണി തങ്കമണി അമ്മയെയും സന്ദർശിച്ചു. തങ്കമണി അമ്മ പ്രതാപന് പുതൂരിന്റെ കൃതിയായ കുന്നിക്കുരു മാല സമ്മാനിച്ചു. ശേഷം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിവിധ മഠങ്ങൾ സന്ദർശിച്ചു. തുടർന്ന് യു.ഡി എഫ് പ്രവർത്തകരുമൊത്ത് പടിഞ്ഞാറെ നടയിലും കിഴക്കെ നടയിലും വോട്ടഭ്യർത്ഥിച്ചു. നേതാക്കളായ സി.എച്ച് റഷീദ്, ആർ.രവികുമാർ, ബാലൻ വാറനാട്ട്, കെ.പി ഉദയൻ, ഓ.കെ ആർ മണികണ്ഠൻ, പി.ഐ ലാസർ, ശശി വാറനാട്ട്, കെ.പി എ.റഷീദ്, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, എം.കെ ബാലകൃഷണൻ, വി.കെ സുജിത്ത്, ഷൈലജ ദേവൻ, ബിന്ദു നാരായണൻ, മീര ഗോപാലകൃഷ്ണൻ, സുഷ ബാബു, പ്രിയ രാജേന്ദ്രൻ, ശ്രീദേവി ബാലൻ, മേഴ്സി ജോയ്, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, ടി.വി കൃഷ്ണദാസ്, ബാബു അണ്ടത്തോട്, നിഖിൽ ജി കൃഷ്ണൻ, സി.എസ് സൂരജ് എന്നിവർ അനുഗമിച്ചു