Header 1 vadesheri (working)

സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന , തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Above Post Pazhidam (working)

തൃശ്ശൂർ: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  ആറ് ദിവസം മുൻപും ഇവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ നിന്നും വിട്ടത്. കഴിഞ്ഞ തവണ ആശുപത്രിയിൽ കിടന്ന് സ്വപ്ന സുരേഷ് പല ഉന്നതർക്കും ഫോൺ ചെയ്തിരുന്ന എന്ന ആരോപണം ഉയർന്നിരുന്നു .സ്വപ്നയെ വിയ്യൂർ ജയിലിലാണ് പാർപ്പിച്ചിരുന്നത്.

First Paragraph Rugmini Regency (working)