പോലീസ് മതിലുകെട്ടി ജലീലിനെ കൊണ്ടുവരികയാണ് ; അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത് !!! വി ഡി സതീശന്‍

">

തിരുവനന്തപുരം : യു എ ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവെക്കണം എന്ന ആവശ്യമുയനയിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മന്ത്രിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്രയെ പരിഹസിച്ചു കോണ്‍ഗ്രെസ് നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നു . ഞാന്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയാണ്. വഴിയില്‍ മുഴുവന്‍ ഇന്ത്യന്‍ പ്രസിഡണ്ടൊ പ്രധാനമന്ത്രിയോ വരുന്നതു പോലെയുള്ള പോലീസ് സന്നാഹമാണ്.അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുകയാണെന്ന്.!!അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഞാന്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയാണ്. വഴിയില്‍ മുഴുവന്‍ ഇന്ത്യന്‍ പ്രസിഡണ്ടൊ പ്രധാനമന്ത്രിയോ വരുന്നതു പോലെയുള്ള പോലീസ് സന്നാഹമാണ്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുകയാണെന്ന്.!! പോലീസ് അക്ഷരാര്‍ത്ഥത്തില്‍ മതിലു കെട്ടി കൊണ്ടുവരുകയാണ്. അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത് !!!

Leave a Reply

Your email address will not be published. Required fields are marked *

Sponsors