Post Header (woking) vadesheri

സുവര്‍ണ നാലപ്പാട്ട് ട്രസ്റ്റ് അവാര്‍ഡ് ഫാ.പോള്‍ പൂവ്വത്തിങ്കലിന് നല്‍കി

Above Post Pazhidam (working)

ഗുരുവായൂര്‍: സുവര്‍ണ നാലപ്പാട്ട് ട്രസ്റ്റിന്റെ സംഗീത പുരസ്‌കാരം തൃശ്ശൂര്‍ ചേതന മ്യൂസിക് കോളേജ് പ്രിന്‍സിപ്പാളും സംഗീതജ്ഞനുമായ ഫാ.പോള്‍ പൂവ്വത്തിങ്കലിന് സമ്മാനിച്ചു.ട്രസ്റ്റിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വള്ളത്തോളാണ് പുരസ്‌കാരം നല്‍കിയത്.

Ambiswami restaurant

സാഹിത്യ നിരൂപകന്‍ ആഷാമേനോന്‍ ഉദ്ഘാടനം ചെയ്തു.ഡോ.സുവര്‍ണ നാലപ്പാട്ട് അധ്യക്ഷയായി.ചടങ്ങില്‍ ‘സുവര്‍ണ ബിന്ദു യോഗസൂത്രഭാഷ്യം,”ബുദ്ധന്റെ മൗനം’എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു.അശോകന്‍ നാലപ്പാട്ട് അനുസ്മരണ പ്രഭാഷണം രാധാകൃഷ്ണന്‍ കാക്കശ്ശേരി നിര്‍വ്വഹിച്ചു.അനൂപ് നമ്പ്യാര്‍ കുന്നത്ത്,കല്ലൂര്‍ ഉണ്ണികൃഷ്ണന്‍,അജീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫാ.പോള്‍ പൂവ്വത്തിങ്കല്‍ കച്ചേരി അവതരിപ്പിച്ചു.സനോജ് നമ്പൂതിരി(മൃദംഗം),അബ്ദുള്‍ അസീസ്(വയലിന്‍)എന്നിവരായിരുന്നു പക്കമേളം.ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവ് ജ്യോതിദാസ് ഗുരുവായൂരിന്റെ സോപാന ഗീതാലാപനവും ഉണ്ടായി.

Second Paragraph  Rugmini (working)