ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി

Above Post Pazhidam (working)

ന്യൂഡല്‍ഹി: ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയം കോംപ്ലക്‌സിലുണ്ടായ സംഘര്‍ഷത്തില്‍ മോഡല്‍ ടൗണ്‍ സ്വദേശി സാഗര്‍ എന്ന 23കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് സുശീല്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.ഡല്‍ഹി പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Poonthanam

Vasudev Inn
Rugmani 700-200

സംഭവസമയത്ത് ഗുസ്തി താരമായ സുശില്‍ കുമാര്‍ സ്ഥലത്തുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കൊല്ലപ്പെട്ട സാഗറിനൊപ്പം ഉണ്ടായിരുന്ന അമിത് കുമാര്‍, സോനു എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. പാര്‍ക്കിങ് സ്ഥലത്തുവെച്ച് യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇവിടെയുണ്ടായിരുന്ന അഞ്ച് കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

First Paragraph Jitesh panikar (working)