Post Header (woking) vadesheri

സുരേഷ് ഗോപിക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയതിനു ശേഷം തൃശൂർ പാർലിമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ ശീവേലിയ്ക്ക്‌ശേഷം, ക്ഷേത്രദര്‍ശനം നടത്തിയ അദ്ദേഹം സോപാനപടിയില്‍ കഥളികുലയും, തൃക്കൈവെണ്ണയും, കാണിയ്ക്കയും സമര്‍പ്പിച്ച് ഭഗവാനെ തൊഴുതുവണങ്ങി. ക്ഷേത്രത്തിലെ ഉപദേവതകളെ കണ്ടുവണങ്ങി. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹത്തിന് എൻ.ഡി.എ പ്രവർത്തകർ സ്വീകരണം നൽകി.

Ambiswami restaurant

മജ്ഞുളാല്‍ പരിസരവേദിയില്‍ സ്ഥാനാര്‍ത്ഥിയ്ക്ക് നൽകിയ സ്വീകരണത്തിന് ബി.ജെ.പി തൃശ്ശൂര്‍ ജില്ല പ്രസിഡണ്ട് എ. നാഗേഷ്, ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ആര്‍. അനീഷ്, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.എം. ഗോപിനാഥ്, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭാഹരിനാരായണന്‍, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അനില്‍ മഞ്ചറമ്പത്ത്, ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി ദീപാബാബു, ഓ.ബി.സി മോര്‍ച്ച ജില്ല പ്രസിഡണ്ട് രാജന്‍ തറയില്‍, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡണ്ട് സദാനന്ദന്‍, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡണ്ട് ഷിജില്‍ ചുള്ളിപറമ്പ്, ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സുമേഷ് തേര്‍ളി തുങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വീകരണ ചടങ്ങിൽ വെച്ച് സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക തളിക്കുളം മേഘലയിലെ മത്സ്യ ബന്ധന തൊഴിലാളികൾ കൈമാറി