Header 1 = sarovaram
Above Pot

തൃശൂരിൽ സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു

തൃശൂർ: തൃശൂർ ലോകസഭ മണ്ഡലത്തിൽ വ്യാഴാഴ്ച എൻ.ഡി.എ. സ്ഥാനാർഥി ബി.ജെ.പി.യിലെ സുരേഷ്‌ഗോപി അടക്കം ആറു പേർ വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി അനുപമ മുമ്പാകെ പത്രിക നൽകി. സുരേഷ്‌ഗോപിക്ക് പുറമെ , ഡമ്മി സ്ഥാനാർഥി പരമേശ്വരൻ, സ്വതന്ത്ര സ്ഥാനാർഥികളായ പി .എ. ചന്ദ്രൻ, എ.പി. ഹംസ, ജോർജ് മങ്കിടിയൻ, സുവിത്ത് എന്നിവരാണ് വ്യാഴാഴ്ച പത്രിക നൽകിയത്. സുരേഷ്‌ഗോപിയോടൊപ്പം ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്. ശ്രീധരൻപിള്ള, വൈസ് പ്രസിഡണ്ട് കെ.പി. ശ്രീശൻ, തൃശൂർ ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് എന്നിവർ ഉണ്ടായിരുന്നു. പത്രികാസമർപ്പണത്തിനുശേഷം സ്ഥാനാർഥികൾ കളക്ടറേറ്റ് വളപ്പിൽ വൃക്ഷത്തൈകൾ നട്ടു.

ചാലക്കുടി മണ്ഡലത്തിൽ വ്യാഴാഴ്ച ഏഴ് സ്ഥാനാർഥികളാണ് പത്രിക നൽകിയത്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വ്യാഴാഴ്ച പത്രിക നൽകിയവർ: മുജീബ് റഹ്മാൻ (പി.ഡി.പി), ജോൺസൺ എൻ (ബി.എസ്.പി), നോബി അഗസ്റ്റിൻ (എൻ.ഡബ്ല്യു.പി), ജോൺസൺ കെ.സി (സ്വതന്ത്രൻ), എം.ആർ. സത്യദേവൻ (സ്വതന്ത്രൻ), സുബ്രഹ്മണ്യൻ (സ്വതന്ത്രൻ), പി.ജെ ജോയ് (ഐ.എൻ.സി)എന്നിവരാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വ്യാഴാഴ്ച പത്രിക നൽകിയത്
ആലത്തൂരിൽ എൻ.ഡി.എ. സ്ഥാനാർഥി ബി.ഡി.ജെ.എസിലെ ടി.വി. ബാബു, ഡമ്മി സ്ഥാനാർഥി ലോചനൻ എന്നിവരുൾപ്പെടെ നാല് സ്ഥാനാർഥികൾ വ്യാഴാഴ്ച പത്രിക നൽകി .

Astrologer

ഇതോടെ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് സമാപനമായി . തൃശൂർ മണ്ഡലത്തിൽ ആകെ 13 പേരും ചാലക്കുടിയിൽ 16 പേരും ആലത്തൂരിൽ 10 പേരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് രാവിലെ 11 മുതൽ നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ട് ആണ്.

Vadasheri Footer