Header 1 = sarovaram
Above Pot

സുകുമാർ കക്കാട് അനുസ്മരണവും പുസ്തകപ്രകാശനവും ഏപ്രിൽ 23 ന്

മലപ്പുറം : മലയാളത്തിലെ പ്രിയപ്പെട്ട സാഹിത്യകാരൻ സുകുമാർ കക്കാടിന്റെ ഒന്നാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനവും , അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളിലെ അവതാരികകളും തെരഞ്ഞെടുത്ത കവിതകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ‘സുകുമാർ കക്കാടിന്റെ കവിതയും ജീവിതവും ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഏപ്രിൽ 23 രാവിലെ 10 മണിക്ക് കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തിൽ നടക്കും .

പ്രതിപക്ഷ ഉപനേതാവ് ശ്രീ പി .കെ .കുഞ്ഞാലിക്കുട്ടി എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും . കഥാകൃത്ത് പി .സുരേന്ദ്രൻ സ്മാരക പ്രഭാഷണവും , പി.കെ.പാറക്കടവ് പുസ്തക പ്രകാശനവും നിർവഹിക്കും . കുന്നുംപുറത്ത് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ചേർന്ന സംഘാടക സമിതി യോഗത്തിൽ സത്താർ കുറ്റൂർ അധ്യക്ഷത വഹിക്കുകയും ചെയർമാനായി ഡോ.കെ.പി. മോഹനും കൺവീനറായി കെ .എം . ശാഫിയെയും ചുമതലപ്പെടുത്തി . ഇക്ബാൽ കല്ലുങ്ങൾ , അനൂപ് , നാഷാദ് ചുള്ളിയൻ , ശംസു കാനാഞ്ചേരി , റഷീദലി കുന്നുംപുറം , സുധീർ , കെ.പി. സുനിൽ കക്കാട് , അജീഷ് കുണ്ടൂർ തുടങ്ങിയവരും പങ്കെടുത്തു

Vadasheri Footer