Header 3

കേച്ചേരി ജംഗ്‌ഷൻ വികസനം, ഉദ്യോഗസ്ഥ സംഘം സ്ഥല സന്ദർശനം നടത്തി

ഗുരുവായൂർ : കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിലെ കുപ്പി കഴുത്ത് ആയ കേച്ചേരി ജംഗ്‌ഷൻ വികസനത്തിന്റെ ഭാഗമായി കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഉദ്യോഗസ്ഥ സംഘം സ്ഥല സന്ദര്‍ശനവും നടത്തി. കേച്ചേരി ജംങ്ഷന്‍ വികസനം, മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെ വീതി കൂട്ടല്‍, താലൂക്ക് ആശുപത്രി വികസനം, കുന്നംകുളം ജംങ്ഷന്‍ വികസനം – എന്നി പദ്ധതികളെ കുറിച്ചുള്ള അവലോകനത്തിനായി കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ തിരക്കേറിയ ജംങ്ഷനായ കേച്ചേരി ജംങ്ഷന്റെയും മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡിന്റെയും വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വെച്ച് കുന്നംകുളം, മണലൂര്‍ എംഎല്‍എമാരുമായി മാര്‍ച്ച് 16 ന് ചേര്‍ന്ന ഉന്നത തല യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിക്കുന്നതിന് എത്തിയത്.