Madhavam header
Above Pot

ചാവക്കാട് ഉപജില്ല കലോത്സവം , മമ്മിയൂർ എൽ.എഫ് കോൺവെന്റ് ഹയർസെക്കന്ററി സ്‌കൂൾ കലാകിരീടം ചൂടി

ഗുരുവായൂര്‍ : ചാവക്കാട് ഉപജില്ല കലോത്സവത്തിൽ മമ്മിയൂർ എൽ.എഫ് കോൺവെന്റ് ഹയർസെക്കന്ററി സ്‌കൂൾ കലാ കിരീടം ചൂടി. നാല് ദിവസങ്ങളിലായി ബ്രഹ്മംകുളം സെന്റ് തേരാസസ് , വി.ആർ അപ്പുമാസ്റ്റർ എന്നിവിടങ്ങളിലായി അരങ്ങേറിയ കലാമത്സരങ്ങളിൽ 611 പോയിന്റ് നേടിയാണ് എൽ.എഫ് കോൺവെന്റ് ഹയർസെക്കന്ററി സ്‌കൂൾ ഓവറോൾ കിരീടം നേടിയത്. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂൾ 472 പോയിന്റ് നേടി രണ്ടാം സ്ഥാനവും ആതിഥേയത്വം വഹിച്ച സെന്റ് തെരേസാസ് സ്‌കൂൾ 446 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹയർസെക്കന്ററി മത്സര വിഭാഗത്തിൽ 225 പോയിന്റ് നേടി എൽ.എഫ് മുന്നിലെത്തിയപ്പോൾ 216 പോയിന്റ് നേടി ഗുരുവായൂർ ശ്രീകൃഷ്ണ രണ്ടാം സ്ഥാനം നേടി. എൽ.പി വിഭാഗത്തിൽ ബ്രഹ്മംകുളം സെന്റ് തേരാസസ് സ്‌കൂൾ 97 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ യു.പി വിഭാഗത്തിൽ 178 പോയിന്റ് നേടി വെലത്തൂർ സെന്റ് ഫ്രാൻസീസ് യു.പി സ്‌കൂളും ജേതാക്കളായി. ഹൈസ്‌കൂൾ വിഭാഗത്തിൽ 245 പോയിന്റ് നേടി മമ്മിയൂർ എൽ.എഫ് ഒന്നാം സ്ഥാനത്തെത്തി. അറബി കലോത്സവത്തിൽ ഹെസ്‌കൂൾ വിഭാഗത്തിൽ ഐ.സി.എ എച്ച്.എസ്.എസ് വടക്കേക്കാടും യു.പി വിഭാഗത്തിൽ സെന്റ് ഫ്രാൻസീസ് സ്‌കൂൾ വൈലത്തൂരും , എൽ.പി വിഭാഗത്തിൽ സെന്റ് തെരേസാസ് ബ്രഹ്മകുളവും ജേതാക്കളായി . സംസ്‌ക്യതോത്സവം യു.പി വിഭാഗത്തിൽ ഗുരുവായൂർ എ.യു.പി. സ്‌കൂൾ, ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീകൃഷ്ണ എച്ച്.എസ്.എസ് എന്നിവർ ജേതാക്കളായി.

Astrologer

ഉപജില്ലയിലെ 120 സ്‌കൂളുകളില്‍ നിന്നായി അയ്യായിരത്തോളം പ്രതിഭ കളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. പ്രധാന വേദിയില്‍ നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്പേറഴ്‌സവന്‍ വി.എസ്.രേവതി ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്മാ്ന്‍ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാഥിതിയായിരുന്നു. കലോത്സവത്തിന്റെ ലോഗോ രൂപ കത്പന ചെയ്ത ബ്രഹ്മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥി കാര്ത്തി ക് വിജയ്, രുചികരമായ ഭക്ഷണം തയ്യറാക്കിയ പി.കെ.മനോഹരനെയും ചടങ്ങില്‍ ആദരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ എല്സ ആന്റോ, പ്രോഗ്രാം കണ്വീകനര്‍ എം.എസ്.ശ്രീവത്സന്‍, എം.ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു

Vadasheri Footer