കണ്‍സഷനെ ചൊല്ലി തര്‍ക്കം ,കോളേജ് വിദ്യാര്‍ത്ഥിയെ ബസ് ഡ്രൈവര്‍ മര്‍ദിച്ചു.

Above article- 1

ചാവക്കാട്: സ്വകാര്യബസില്‍ വിദ്യാര്‍ഥി കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ കോളേജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി.തൃശ്ശുര്‍ കേരള വര്‍മ കോളേജിലെ ഒന്നാം വര്‍ഷ
ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. ഒരുമനയൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ കിഴക്കിട്ട വീട്ടില്‍ പ്രണവ് പ്രതാപ(21)നാണ് മര്‍ദ്ദനമേറ്റത്.പ്രണവ് ചാവക്കാട് താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.പ്രണവിനെ മര്‍ദ്ദി ച്ച കേസില്‍ ബസ് ഡ്രൈവര്‍ പാലുവായ് അ പ്പനാ ത്ത് ശര ത്തി(28)ന്‍റെ പേരില്‍ പോലീസ് കേസെടുത്തു.

ബുധനാഴ്ച രാവിലെ പ ത്തരയോടെ മാമാബസാറില്‍ വെ ച്ചാണ് സംഭവം.കോളേജിലേക്ക് പോകാന്‍ ചാവക്കാട്-തൃശ്ശൂര്‍ റൂട്ടില്‍ ഓടുന്ന ജോണി ബസില്‍ ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും കയറിയതായിരുന്നു പ്രണവ്. യാത്രക്കിടെ മാമാബസാറില്‍ എ ത്തിയപ്പോള്‍ ടിക്കറ്റിനായി കണ്ടക്ടര്‍ ഇഖ്ബാല്‍ പ്രണവിന് അടുെ ത്ത ത്തി. കണ്‍സഷന്‍പാസ് കാണി ച്ച് സാധാരണ നല്‍കാറുള്ള അഞ്ച് രൂപ പ്രണവ് നല്‍കി.എന്നാല്‍ ഈ സമയ ത്ത് കണ്‍സെഷന്‍ അനുവദിക്കാനാവില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞ തോടെ ഇരുവരും തമ്മി ല്‍ തര്‍ക്കമായി.കോളേജില്‍ ആഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ വൈകി പോയാല്‍ മതിയെന്നതു കൊണ്ടാണ് ഈ സമയ ത്ത് യാത്ര ചെയ്യുന്നതെന്ന് പ്രണവ് പറഞ്ഞെ ങ്കിലും കണ്ടക്ടര്‍ അംഗീകരി ച്ചില്ല.

Astrologer

തര്‍ക്കം രൂക്ഷമായപ്പോഴാണ് ബസിലെ ഡ്രൈവറായ ശര ത്ത് സീറ്റില്‍ നിന്നും ഇറങ്ങിവന്നത്.തുടര്‍ന്ന് ശര ത്തും പ്രണവും തമ്മി ലായി തര്‍ക്കം.തര്‍ക്ക ത്തിനിടെ ശര ത്ത് പ്രണവിനെ മര്‍ദ്ദിെ ച്ചന്നാണ് പരാതി. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവ ത്തില്‍ പ്രതിഷേധി ച്ച് ചാവക്കാട്ട് എസ്.എഫ്.ഐ. പ്രവര്‍ ത്തകര്‍ പ്രകടനം നട ത്തി

Vadasheri Footer