Madhavam header
Above Pot

കോളേജ് 6 ന് തുറക്കും , ശ്രീകൃഷ്ണയിലെ താൽക്കാലിക അധ്യാപക ലിസ്റ്റ് ഇതുവരെ ആയില്ല

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്‌ണ കോളേജിലേക്ക് താല്ക്കാലിക അധ്യാപകരെ നിയമിക്കാൻ പോലും രാഷ്ട്രീയ സമ്മർദ്ദം കാരണം ഭരണ സമിതിക്ക് കഴിയുന്നില്ലെന്ന് ആക്ഷേപം .അത് കൊണ്ട് അധ്യാപക ലിസ്റ്റ് ഇത് വരെ ആയിട്ടില്ല . വിവിധ ഡിപ്പാർട്മെന്റിലേക്കായി 25 ഓളം താൽക്കാലിക അധ്യാപകരുടെ ഒഴിവുകൾ ആണ് ഉള്ളത് . ഓരോ വിഷയത്തിനും അഞ്ചു മുതൽ 25 പേർ വരെ ദേവസ്വത്തിന്റെ കൂടികാഴ്ചക്ക് എത്തിയിരുന്നു . ഇതിൽ നിന്നും ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ദേവസ്വം ബുദ്ധി കൂട്ടുന്നത് അത്രയധികം സമ്മർദമാണ്‌ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്നത് എന്നാണ് അറിയുന്നത് . ചെറിയ പെരുന്നാൾ കഴിഞ്ഞ് ആറിന് കോളേജ് തുറക്കുമ്പോൾ അധ്യാപകരില്ലാത്ത ക്ലാസ് മുറികൾ ആണ് വിദ്യാർത്ഥികളെ കാത്തിരിക്കുക . മറ്റുള്ള കോളേജുകളിൽ താൽക്കാലിക അധ്യാപകർക്കായി ഇന്റർവ്യൂ കഴിഞ്ഞാൽ പിറ്റേ ദിവസം തന്നെ ലിസ്റ്റ് പ്രസിദ്ധീകരിക്കും .

Vadasheri Footer