Above Pot

ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌ക്കാരം പത്മശ്രി കലാമണ്ഡലം ഗോപിയ്ക്ക് സമ്മാനിച്ചു .

ഗുരുവായൂർ : ‘ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌ക്കാരം” പത്മശ്രി കലാമണ്ഡലം ഗോപിയ്ക്ക് സമ്മാനിച്ചു . അഷ്ടമിരോഹിണിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ,തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത് . 25,555 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് ”ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌ക്കാരം. സാംസ്‌കാരിക സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു.

First Paragraph  728-90

buy and sell new

Second Paragraph (saravana bhavan

ഭരണസമിതി അംഗം എം വിജയൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.കെ രാമചന്ദ്രൻ, പി ഗോപിനാഥൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ എന്നിവർ സംസാരിച്ചു. തുടർന്ന് പുരസ്‌കാര ജേതാവ് കലാമണ്ഡലം ഗോപിയാശാൻ,ഇളയിടം ശങ്കരൻ നമ്പൂതിരി എന്നിവർ ചേർന്ന് നവരസാഭിനയം അവതരിപ്പിച്ചു. തുടർന്ന് സോപാനസംഗീത റെക്കോർഡ് ജേതാവ് ജ്യോതിദാസ് അവതരിപ്പിച്ച അഷ്ടപദിയും തുടർന്ന് ദേവസ്വം കലാനിലയം അവതരിപ്പിച്ച അവതാരം കൃഷ്ണനാട്ടവും അരങ്ങേറി.