Madhavam header
Above Pot

കണ്ണന്റെ പിറന്നാൾ ആഘോഷത്തിനായി ഗുരുപവനപുരിയിലേക്ക് ഒഴുകിയത് പതിനായിരക്കണക്കിന് ഭക്തർ

ഗുരുവായൂർ: ഉണ്ണികണ്ണന്മാരും, ഗോപികമാരും ചേർന്ന് ആനന്ദനൃത്തമാടിയ ഗുരുവായൂരിലേക്ക് അമ്പാടി കണ്ണനെ ഒരു നോക്ക് കാണാനായി എത്തിയത് പതിനായിരങ്ങൾ. മഞ്ഞപട്ടാടചാർത്തി, പൊന്നോടകൂഴലൂതി, പൊന്നിൻകിങ്ങിണി കെട്ടി, തൂമന്ദഹാസം ചൊരിഞ്ഞ് നിൽക്കുന്ന അമ്പാടിയിലെ കണ്ണൻ പതിനായിരങ്ങൾക്കാണ് ദർശനസായൂജ്യമേകിയത്. രാവിലെയും, ഉച്ചക്കും വലിയ കേശവൻ ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് സ്വർണ്ണകോലത്തിലേറ്റി. ശീവേലിയ്ക്ക് കൊമ്പന്മാരായ ജൂനിയർ മാധവനും, ചെന്താമരാക്ഷനും പറ്റാനകളായി. കാഴ്ച ശീവേലിയ്ക്ക് പെരുവനം കുട്ടൻമാരാർ പ്രാമാണികത്വം വഹിച്ചു.

ashtami rohini sadya

Astrologer

സ്വർണ്ണകോലത്തിൽ ഭഗവാന്റെ തങ്കതിടമ്പേറ്റി രാത്രിയിലും കാഴ്ച്ചശീവേലി നടക്കും . ഭഗവത് ദർശനം കഴിഞ്ഞെത്തിയ ഭക്തജനങ്ങൾ വിഭവസമൃദ്ധമായ പിറന്നാൾ സദ്യയും കഴിച്ചാണ് മടങ്ങിയത്. സാമ്പാർ ,അവിയൽ ,എരിശ്ശേയി ,ഓലൻ ,പുളിഞ്ചി ,നാരങ്ങാകറി ,വറവ് പപ്പടം പായസം എന്നിവ അടങ്ങിയതായിരുന്നു സദ്യ . പന്തീരടി പൂജവരെ നെയ് പായസവും , പന്തീരടിക്ക് ശേഷം പാൽപായസവുമാണ് വിളമ്പിയത് . രണ്ട് സ്ഥലങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ പടുകൂറ്റൻ പന്തലിൽ ഇരുപത്തി അയ്യായിരത്തിൽ പരം ഭക്തർ ഭഗവാന്റെ പിറന്നാൾ സദ്യയിൽ പങ്കുകൊണ്ടു. രാവിലെ 9 ന് പ്രത്യേകം പന്തലിൽ പ്രസാദ ഊട്ടിന് ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് തിരിതെളിയിച്ചതോടെ തുടക്കമായി ദേവസ്വം ഭരണസമിതി അംഗങ്ങളായ ഉഴമലയ്ക്കൽ വേണുഗോപാൽ, എ.വി പ്രശാന്ത്, കെ.കെ രാമചന്ദ്രൻ, പി ഗോപിനാഥൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്. വി ശിശിർ തുടങ്ങിയവർ പങ്കെടുത്തു രാവിലെ പെയ്ത ശക്തമായി മഴയെ വകവെക്കാതെ പതിനായിരങ്ങളാണ് കണ്ണന്റെ പിറന്നാൾ സദ്യയിൽ പങ്കുകൊള്ളാനെത്തിയത്.

ashtami rohini balaraman

അഷ്ടമിരോഹിണിയോടനുബന്ധിച്ച് നെന്മിനി ബലരാമക്ഷേത്രത്തിൽ നിന്ന് ഗുരുവായൂരിലേയ്ക്കുള്ള സഹോദരസംഗമ ശോഭയാത്രയ്ക്ക് ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ മേളം അകമ്പടിയായി. കൊമ്പൻ അച്ച്യുതൻ കോലമേറ്റി ഗോകുലും, ഗോപാലകൃഷ്ണനും പറ്റാനകളായി. ഗുരുവായൂർ ക്ഷേത്രനടയിലേയ്ക്കെത്തിയ സഹോദരസംഗമ എഴുന്നെള്ളിപ്പിനെ ദേവസ്വം ചെയർമാൻ അഡ്വ: കെ.ബി. മോഹൻദാസ് നിറപറചൊരിഞ്ഞ് എതിരേറ്റു.തുടർന്ന് നാഗസ്വരത്തിന്റെ അകമ്പടിയോടെ ബലരാമ ക്ഷേത്രത്തിലേക്ക് തിരിച്ചു എഴുന്നള്ളിപ്പ് നടന്നു .പിറന്നാൾ കണ്ണനെ കാണാൻ വ്യാഴാഴ്ച വൈകീട്ട് മുതൽ ക്ഷേത്രസന്നിധിയിൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

buy and sell new

Vadasheri Footer