Header 1 = sarovaram
Above Pot

എസ്എൻ സി ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി

ദില്ലി: എസ് എൻ സി ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. അന്തിമ വാദം എപ്പോൾ തുടങ്ങാമെന്ന് ജനുവരി രണ്ടാം വാരം ഉത്തരവ് ഇറക്കുമെന്നും കോടതി അറിയിച്ചു. എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് മാറ്റിവെച്ചത്.

ജസ്റ്റിസുമാരായ എൻ.വി രമണ, എം.ശാന്തന ഗൗഡർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് മാറ്റി വെച്ചത്. ഉദ്യോഗസ്ഥരായ എം.വി. രാജഗോപാൽ, ആർ. ശിവദാസൻ, കസ്തൂരി രംഗ അയ്യർ എന്നിവർക്കെതിരെ വിചാരണ നടത്താമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ ഉദ്യോഗസ്ഥർ നല്‍കിയ അപ്പീലുകളും സിബിഐയുടെ ഹർജിക്കൊപ്പം ഇന്ന് മാറ്റിവെക്കുകയായിരുന്നു.

Astrologer

തന്‍റെ കക്ഷിക്ക് അനുകൂലമായി രണ്ടു കോടതികളുടെ വിധികൾ ഉണ്ടെന്നും ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്നും പിണറായിയുടെ അഭിഭാഷകൻ വി ഗിരി കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാ ഹര്‍ജികളും കോടതി ഫയലില്‍ സ്വീകരിച്ചു. ഇവ ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

Vadasheri Footer