Madhavam header
Above Pot

കേരളപ്പിറവി ദിനത്തിൽ വി ആർ അപ്പു മെമ്മോറിയൽ സ്‌കൂളിൽ “പൈതൃകം ” പ്രദർശനം നടത്തി

ഗുരുവായൂർ : കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പഴയ തലമുറ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ (പൈതൃകം ) പ്രദർശനം നടത്തി . മഴുവഞ്ചേരി നാഷണൽ ഹെറിറ്റജ് ഡയറ്കടർ ഹരിദാസ് പ്രദർശനം ഉൽഘാടനം ചെയ്തു . നഗര സഭ പ്രതിപക്ഷ നേതാവ് ബാബു മാസ്റ്റർ കേരളപ്പിറവി സന്ദേശം നൽകി . സ്‌കൂൾ മാനേജർ വി ബി ഹിരലാൽ ,പ്രിൻസിപ്പൽ ജിത മോൾ പി പുല്ലേലി ,പി ടി എ പ്രസിഡന്റ് എം വി ബിജു ,ബ്രില്ലന്റ് വർഗീസ് ,ജോസഫ് ലി ജോൺ , എന്നിവർ സംസാരിച്ചു . പ്രദർശന വസ്തുക്കൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ശേഖരിച്ചതാണ് .ഹയർ സെക്കണ്ടറിയിലെ എൻ എസ് എസ് , സ്കൗട്ട് , ഗൈഡ് ,സൗഹൃദ എന്നീ ക്ലബുകളുടെ സഹായത്തോടെയാണ് പൈതൃകം സംഘടിപ്പിച്ചത്

Vadasheri Footer