ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസ് വിളക്കാഘോഷം വേറിട്ടതായി

">

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായ പോലീസ്‌വിളക്ക് സമുചിതമായ് ആഘോഷിച്ചു. ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചക്കും മേളരത്‌നം കക്കാട് രാജപ്പന്‍മാരാരുടെ നേതൃത്വത്തില്‍ അമ്പതോളം കലാകാരന്മാര്‍ അണിനിരന്ന പഞ്ചാരിമേളത്തോടേയുള്ള കാഴ്ച്ചശീവേലിയും, തൃക്കൂര്‍ അശോക്മാരാരും, സംഘവും നേതൃത്വം നല്‍കിയ പഞ്ചവാദ്യത്തോടേയുള്ള വിളക്കെഴുെള്ളിപ്പിനും ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ കാരണവര്‍ ഗജരത്‌നം പത്മനാഭന്‍ ശ്രീഗുരുവായൂരപ്പന്റെ തങ്കതിടമ്പേറ്റി. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് ഒരു മണിമുതല്‍ പോലീസ് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍, സംഗീതകച്ചേരി, തിരുവാതിരക്കളി, കാര്‍ത്തിക് ജെ. മാരാര്‍- നിരജ്ഞന്‍ തിരുവെങ്കിടം എന്നിവര്‍ അവതരിപ്പിച്ച ഡബ്ബിള്‍ തായമ്പക, കലാക്ഷേത്ര ഗായത്രി മധുസൂദനന്‍ അവതരിപ്പിച്ച ഭരതനാട്യം, രേഷ്മമോഹന്‍ സംഘം അവതരിപ്പിച്ച നൃത്തശില്‍പ്പവും ഉണ്ടായി.

വൈകീട്ട് 6.30-ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌ക്കാരിക സായാഹ്നം, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധവി പി.കെ. പുഷ്‌ക്കരന്‍ ഐ.പി.എസ് അദ്ധ്യക്ഷതവഹിച്ചു ചടങ്ങില്‍ തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാര്‍ മുഖ്യാതിഥിയായി. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍, തൃശ്ശൂർ എ സി പി രാജു , ഗുരുവായൂർ എ സി പി പി എ ശിവദാസ് ,മലബാര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ഓഫീസര്‍ ആര്‍.കെ. ജയരാജ്, ടെമ്പിള്‍ പോലീസ് സി.ഐ: പി.എസ്. സുനില്‍കുമാര്‍, എസ്.ഐ: പി.എം. വിമോദ്, മുന്‍ ഡി.വൈ.എസ്.പി. രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 07.30-ന് വാക പി.കെ.ബി കളരിസംഘം അവതരിപ്പിച്ച കളരിപയറ്റും, പോലീസ് ഒര്‍ക്കസ്റ്റ്ര അവതരിപ്പിക്കു ഭക്തിഗാനമേളയും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors