Madhavam header
Above Pot

റഫാല്‍ ഇടപാട് , ഒരന്വേഷണം വന്നാൽ നരേന്ദ്ര മോദിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല : രാഹുൽ ഗാന്ധി

ന്യുഡല്‍ഹി: വിവാദമായ റഫാല്‍ ഇടപാടിനെ കുറിച്ച് ഒരന്വേഷണം വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് തനിക്കുറപ്പുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വിമാന ഇടപാടില്‍ ബി.ജെ.പിയിലെ ഉന്നതര്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. . ഇപാടുമായി ബന്ധപ്പെട്ട് ‘ദ വയര്‍’ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ റഫാല്‍ ജെറ്റ് നിര്‍മ്മാതാക്കളായ ദസൗട്ട് കഴിഞ്ഞ വര്‍ഷം 40 മില്യണ്‍ യൂറോ നിക്ഷേപിച്ചിരുന്നുവെന്നും നഷ്ടത്തില്‍ ഓടുന്ന അംബാനിയുടെ സ്ഥാപനത്തില്‍ നിന്ന് വരുമാനമൊനുന്നും ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നിരന്തരം ഇടപാട് നടന്നിരുന്നുവെന്നാണ് ‘ദ വയര്‍’ പറയുന്നത്.

Astrologer

ദസൗട്ട് നിക്ഷേപത്തിലൂടെ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാട്രക്ചറിന് 284 കോടിയുടെ ലാഭമുണ്ടായെന്നും അതിന്റെ ഓഹരികള്‍ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്‌സ് ലിമിറ്റഡിനും വിറ്റതായും പറയുന്നു. ഇത് കൈക്കൂലിയാണ് . കൈക്കൂലിയുടെ ആദ്യഗഡു ദസൗട്ട് അനില്‍ അംബാനിക്കാണ് നല്‍കിയത്. ഈ പണംകൊണ്ട് അനില്‍ അംബാനി ഭൂമി വാങ്ങിയെന്നും എന്തിനാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ദസ്സൗട്ട് പണം നിക്ഷേപിക്കുന്നതെന്നും രാഹുല്‍ഗാന്ധി ചോദിക്കുന്നു.

റഫാല്‍ പ്രധാനമന്ത്രി മോഡിയും അനില്‍ അംബാനിയും തമ്മിലുള്ള ഇടപാടാണ്. അംന്വേഷണം വന്നാല്‍ മോഡിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. ഒന്നാമതായി അഴിമതി. രണ്ടാമതായി ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വ്യക്തമാണ്. അത് നരേന്ദ്ര മോഡിയാണ്. അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കുന്നതിന് നരേന്ദ്ര മോഡി നടത്തിയ ഇടപാടാണിത്. ദസ്സൗട്ട് നല്‍കിയ പണം കൊണ്ട് അനില്‍ അംബാനി വാങ്ങിയ ഭൂമിയുള്ളതിനാലാണ് എച്ച്.എ.എല്ലിന് കരാര്‍ നല്‍കാതിരുന്നതെന്നും രാഹുല്‍ ആരോപിച്ചു.

Vadasheri Footer