Madhavam header
Above Pot

എസ് കെ എസ് എസ് എഫിന്റെ ജില്ലാ മീലാദ് ക്യാമ്പയിൻ ചൊവ്വല്ലൂർപടിയിൽ

ഗുരുവായൂർ : സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മിലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ടുള്ള റബീഅ കോൺഫറൻസ് 8 ,9 തിയ്യതികളിൽ ചൊവ്വല്ലൂർ പടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിൻ 9 ന് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും .വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ മഹ്‌റൂഫ് വാഫി ,അഡ്വ ഹാഫിള് അബൂബക്കർ സിദ്ധിഖ് ,അബ്ദുൾ റഷീദ് കുന്നിക്കൽ , അബ്ദുൽ ഖാദർ ദാരിമി ,ഷാഹുൽ ഹമീദ് റഹ്മാനി എന്നിവർ സംബന്ധിച്ചു

Vadasheri Footer