Madhavam header
Above Pot

വി ആർ അപ്പു മെമ്മോറിയൽ സ്‌കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ബ്രഹ്മകുളം വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഐ എം എ യുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . സ്‌കൂളിലെ എൻ എസ് എസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് നഗര സഭ പ്രതിപക്ഷ നേതാവ് ബാബു ആളൂർ ഉൽഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് എം വി ബിജു അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ഇൻ ചാർജ് എം ജിഷ ഹെഡ് മിസ്ട്രസ് ജോയ്സി പോൾ ,സ്‌കൂൾ മാനേജർ ഹീര ലാൽ ,മദർ പി ടി എ പ്രസിഡന്റ് ഷീന സുബ്രൻ ,എൻ എസ് എസ് പ്രോഗ്രാം ആഫീസർ എൻ വി ഷീജ എന്നിവർ സംസാരിച്ചു .സാമൂഹ്യ പ്രവർത്തകരും , വിദ്യാർത്ഥികളും രക്ത ദാനം നടത്തി

Vadasheri Footer