Post Header (woking) vadesheri

സർ സിപിയേക്കാൾ ക്രൂരനായ ഭരണാധികാരിയാണ് പിണറായി : വി.എം സുധീരൻ

Above Post Pazhidam (working)

ഗുരുവായൂർ : എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നരേന്ദ്ര മോഡിയുടെ അതേ ശൈലി തന്നെയാണ് പിണറായി വിജയൻ സർക്കാരിന്റേതെന്ന് നിയമസഭാ മുൻ സ്പീക്കർ വി.എം സുധീരൻ. രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കോൺഗ്രസ്‌ പ്രവർത്തകർ സജ്ജമാവേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച കോൺഗ്രസ്‌ നേതാവ് വി.ബലറാമിന്റെ നാലാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

വി.ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിന് ട്രസ്റ്റ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സഹായം , ചികിത്സ സഹായം . പെൻഷൻ വിതരണം എന്നീ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ എം.എൽ.എ എം.പി വിൻസന്റ് നിർവഹിച്ചു.

Second Paragraph  Rugmini (working)

ജോസഫ് ചാലിശ്ശേരി, വി.വേണുഗോപാൽ, എം.വി ഹൈദരാലി, അഡ്വ.ടി.എസ് അജിത്ത്, അരവിന്ദൻ പല്ലത്ത്, എൻ.എം.കെ നബീൽ, കെ.പി ഉദയൻ, കെ.വി സത്താർ, കെ.ജെ ചാക്കോ, പി ഗോപാലൻ, എച്ച്.എം നൗഫൽ, പി.കെ ഹസ്സൻ, ആർ.രവികുമാർ, ഹമീദ് ഹാജി, നിഖിൽ ജി കൃഷ്ണൻ, സി.എസ് സൂരജ്, സുനിൽ കാര്യാട്ട്, ഒ.കെ.ആർ മണികണ്ഠൻ, പി.ഐ ആന്റോ, നളിനാക്ഷൻ ഇരട്ടപ്പുഴ, ട്രസ്റ്റ് അംഗങ്ങളായ പി.വി ബദറുദ്ധീൻ, വി.കെ ജയരാജൻ, ശിവൻ പാലിയത്ത് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.