ശനിയാഴ്ച മുതൽ ഗുരുവായൂരപ്പൻ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളും
ഗുരുവായൂർ : ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി നടന്നുവരുന്ന വിളക്കെഴുന്നെള്ളിപ്പിൽ ശനിയാഴ്ച മുതൽ ഭഗവാൻ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളും . പുരാതന കുടുംബമായ പുളിക്കിഴെ വാരിയത്തുകാരുടെ വകയാണ് നാളത്തെ അഷ്ടമി വിളക്കാഘോഷം. രാത്രി നടക്കുന്ന വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വര്‍ണ്ണകോലത്തിലുള്ള ഭഗവാന്റെ എഴുന്നെള്ളത്ത്.
തുടര്‍ന്ന് ഏകാദശിവരേയുള്ള നാലുദിവസങ്ങളിലും ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലാണ് എഴുെന്നള്ളുക. ഏകാദശിയോടനുബന്ധിച്ചുള്ള അഷ്ടമി, നവമി, ദശമി, തുടങ്ങിയ മൂന്ന് ദിവസങ്ങളില്‍ ഒരു നേരം രാത്രി ശീവേലിയ്ക്കും, ഏകാദശി ദിവസം രണ്ട് നേരമായി രാവിലത്തെ ശീവേലിയ്ക്കും, രാത്രി വിളക്കെളുന്നെള്ളിപ്പിനുമാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളുന്നത്. ചൊവ്വാഴ്ച്ചയാണ് ഗുരുവായൂര്‍ ഏകാദശി.
ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കോലം വര്‍ഷത്തില്‍ ഏകാദശി, ഉത്സവം, അഷ്ടമിരോഹിണി എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ മാത്രമേ പുറത്തെടുത്ത് എഴുന്നെള്ളിക്കാറുള്ളു.