Header 1 = sarovaram
Above Pot

മത്സ്യബന്ധന യാനങ്ങൾക്ക് ഏകദിന സംയുക്ത എഞ്ചിൻ പരിശോധ

ചാവക്കാട് : പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ നിലവിലുള്ള മണ്ണെണ്ണ പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയ പെർമിറ്റുകൾ അനുവദിക്കുന്നതിനുമുള്ള ഏകദിന സംയുക്ത എഞ്ചിൻ പരിശോധന ജനുവരി 9 ന് രാവിലെ 8 മണിക്ക് വിവിധ സെന്ററുകളിൽ നടത്തും.

Astrologer

അഴീക്കോട്- മുനയ്ക്കൽ, ലൈറ്റ് ഹൗസ്, കാര ബീച്ച്, പെരിഞ്ഞനം ആറാട്ടുകടവ്, കൂരിക്കുഴി കമ്പനിക്കടവ്, നാട്ടിക ബീച്ച്, തളിക്കുളം നമ്പിക്കടവ്, പുത്തൻകടപ്പുറം, ബ്ലാങ്ങാട് ബീച്ച്, എടക്കഴിയൂർ ബീച്ച് എന്നിവിടങ്ങളിൽ വൈകീട്ട് 5 മണി വരെ പരിശോധന നടക്കും. പരിശോധന സമയത്ത് എഞ്ചിൻ ഘടിപ്പിച്ച മത്സ്യബന്ധന വള്ളങ്ങൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കണം.

പരിശോധന സമയത്ത് ഉടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഹാജരായി എഞ്ചിൻ പ്രവർത്തിച്ചു കാണിക്കണം. എഞ്ചിനുകളുടെ പരമാവധി കാലപ്പഴക്കം 10 വർഷം, ഫിഷിങ് ലൈസൻസും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ഫോൺ : 0487- 2441132, ഇ മെയിൽ : [email protected]

Vadasheri Footer