സൗജന്യമായി ടൗൺഹാൾ അനുവദിച്ചില്ല , സെക്രട്ടറിയെ ഇടത്പക്ഷ കൗൺസിലർമാർ കയ്യേറ്റം ചെയ്തു ,

Above Post Pazhidam (working)

ഗുരുവായൂർ :  ഗുരുവായൂർ നഗരസഭാ സെക്രട്ടറി അഭിലാഷിനെ ഭരണകക്ഷി  അംഗങ്ങൾ കയ്യേറ്റം ചെയ്തു . ഭരണ കക്ഷി അംഗങ്ങളായ മനോജ്‌, എറിൻ ആന്റണി എന്നിവരുൾപ്പെടെ മൂന്നു പേർക്കെതിരെയാണ്‌ പരാതി.
ലോകകപ്പ് ഫുഡ്‌ബാൾ മത്സരം ബിഗ് സ്ക്രീൻ കാഴ്ച ഒരുക്കുന്നതിന് ഒരുമാസത്തോളം ഇന്ദിരാഗാന്ധി ടൗൺ ഹാൾ അനുവദിക്കാൻ ആവശ്യപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ്‌ കയ്യേറ്റം.  തിങ്കളാഴ്ച ഉച്ചക്ക് സെക്രട്ടറിയുടെ ചേമ്പറിൽ വെച്ചാണ് സംഭവം. നഗരസഭക്ക്  റവന്യു നഷ്ടം സംഭവിക്കാത്ത വിധത്തിലേ ഇന്ദിരാഗാന്ധി ടൗൺ ഹാൾ നൽകാൻ കഴിയൂ എന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്.

Poonthanam

എന്നാൽ സി പി എം ജില്ലാ കമ്മറ്റി അംഗമായ ഒരു നേതാവിന്റെ സ്വകാര്യ സ്ഥാപനത്തിനു വേണ്ടി ഹാൾ ഒരുമാസത്തോളം സൗജന്യമായി നൽകണമെന്നായിരുന്നു കൗൺസിലർമാരുടെ ആവശ്യം.. ഈ വിഷയം കൗൺസിൽ യോഗത്തിൽ വന്നപ്പോൾ പ്രതിപക്ഷ കൗൺസിലർമാർ വിയോജന കുറിപ്പ് നല്കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ ഇന്ദിരാഗാന്ധി ടൗൺ ഹാൾ നൽകാമെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട് .

Vasudev Inn
Rugmani 700-200

കഴിഞ്ഞ തവണ ലോകകപ്പ് നടന്നപ്പോൾ ഈ നേതാവിന്റെ ആ വശ്യപ്രകാരം ഇന്ദിരാഗാന്ധി ടൗൺ ഹാൾ സൗജന്യമായി നൽകിയിരുന്നു . ഇത് വഴി അന്ന് നഗര സഭക്ക് ലക്ഷകണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്ഭീഷണി പ്പെടുത്തിയവർക്കെതിരെ സെക്രട്ടറി ടെമ്പിൾ പോലീസിൽ പരാതി നൽകി.
നഗരസഭാ സെക്രട്ടറിക്കെ എതിരായ കയ്യേറ്റം, യുഡിഎഫ് പാർലമെന്ററി പാർട്ടി അപലപിച്ചു. ജനാധിപത്യവിരുദ്ധവും, നിയമവിരുദ്ധവുമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചിട്ടും വഴങ്ങാൻ കൂട്ടാക്കാതിരുന്ന ഗുരുവായൂർ നഗരസഭ സെക്രട്ടറിയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തു കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത നഗരസഭ ഭരണപക്ഷ കൗൺസിലർമാർക്കെതിരെ കർശനായ നിയമ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.

ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമം അത്യന്തം പ്രതിഷേധാർഹമാണെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി.എസ്.സൂരജ് പറഞ്ഞു.സെക്രട്ടറിയുടെ റൂമിൽ കയറി കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം നടത്തിയ ഇടതുപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തമെന്ന് അവശ്യപ്പെട്ടു.തുടർന്ന് ഉദ്യോഗസ്ഥർക്ക് സ്വൈര്യമായി ജോലിചെയ്യുവാൻ വേണ്ടി പോലീസ് സംരക്ഷണം ഒരുക്കണമെന്നും അവശ്യപ്പെട്ടു

First Paragraph Jitesh panikar (working)