Post Header (woking) vadesheri

കടൽക്ഷോഭം , വലിയതുറയിൽ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയെ തീരദേശവാസികൾ തടഞ്ഞുവച്ചു

Above Post Pazhidam (working)

തിരുവനന്തപുരം : തിരുവനന്തപുരം വലിയതുറയിൽ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയെ തീരദേശവാസികൾ തടഞ്ഞുവച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയും എംഎൽഎ വിഎസ് ശിവകുമാറുമാണ് വലിയതുറ സന്ദര്‍ശനത്തിന് എത്തിയത്. വലിയ പ്രതിഷേധമാണ് മേഖലയിൽ ഉണ്ടായത്. കടൽഭിത്തി നിര്‍മ്മിക്കുന്നതിനും കടലാക്രമണം ചെറുക്കുന്നതിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് വളരെ പാടുപെട്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

Ambiswami restaurant

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പതിനഞ്ച് വീടുകളാണ് കടലെടുത്തത്. വലിയ നാശനഷ്ടങ്ങളും പ്രദേശത്ത് ഉണ്ടായി. കടലാക്രമണ മേഖലയിൽ നിന്ന് ഉള്ളവരെ സമീപത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.300 ഓളം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. കളിമൺ ചാക്കുകളിട്ട് കടൽകയറുന്നത് തടയാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.