ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകും , പണിമുടക്ക് പിൻവലിക്കണം : ഗതാഗതമന്ത്രി

">

തിരുവനന്തപുരം: പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സാവകാശം നൽകുന്നത് പരിഗണിക്കാമെന്ന് നേരത്തേ അറിയിച്ച ഗതാഗതമന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാവകാശം നൽകാൻ തീരുമാനിച്ചതോടെ മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരാണ് ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ഇതിനകം ഒരു വർഷം സമയം അനുവദിച്ചെന്നും മന്ത്രി നേരത്തേ പറഞ്ഞിരുന്നു. ജിപിഎസ് ഗഡുക്കളായി കൊല്ലം യുണെറ്റഡ് ഇലക്ട്രിക്കൽസിൽ നിന്ന് വാങ്ങാൻ അവസരം ഒരുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors