Header 1 vadesheri (working)

ചാവക്കാട് ഗവ സ്‌കൂളിൽ നിന്നും ലാപ് ടോപ്പ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ: ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായൂർ തട്ടുപറമ്പിൽ നിതീഷിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ മാസം 27നാണ് സ്കൂളിൽ നിന്ന് മൂന്ന് ലാപ്ടോപ്പുകൾ മോഷണം പോയത്. ഈ മാസം 13നാണ് സ്കൂൾ അധികൃതർ ടെമ്പിൾ പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് എ.സി.പി പി.എ. ശിവദാസൻറെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് നിതീഷ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു ലാപ്ടോപ്പ് കണ്ടെടുത്തു. രണ്ട് ലാപ്ടോപ്പുകൾ പിടികൂടാനുള്ള പ്രതിയുടെ കൈവശമുണ്ടെന്ന് നിതീഷ് പൊലീസിനോട് പറഞ്ഞു. കൊല്ലങ്കോട് സ്റ്റേഷനിലും നിതീഷിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

First Paragraph Rugmini Regency (working)