Madhavam header
Above Pot

സമരക്കാരുടെ മുന്നിൽ മുട്ട് മടക്കി, തൃപ്തി ദേശായി പൂനക്ക് രാത്രി മടങ്ങും

നെടുമ്പാശ്ശേരി : പതിമൂന്നു മണിക്കൂർ നീണ്ട അനിശിചത്തിനൊടുവിൽ തൃപ്തി ദേശായി ശബരി മല ദർശനം നടത്താൻ കഴിയാതെ മടങ്ങാൻ തീരുമാനിച്ചു . രാത്രി 9.30 ന് മുംബൈ ക്കുള്ള വിമാനത്തിൽ മടങ്ങാമെന്ന് പോലീസിനെ അറിയിച്ചു . എന്നാൽ താൻ തൽക്കാലം മടങ്ങി പോകുന്നു വെന്നും ഈ മണ്ഡലകാലത്ത് തന്നെ ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് തൃപ്‍തി ദേശായി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു . രാവിലെ വിമാന താവളത്തിൽ വന്നിറങ്ങിയ തൃപ്തി യെയും സംഘത്തിനും പുറത്തിറങ്ങാൻ ബി ജെ പി പ്രവർത്തകർ അനുവദിച്ചില്ല . പോലീസ് ശക്ത മായ നിലപാട് ആണ് സ്വീകരിച്ചത് .അധിക സമയം ഇങ്ങനെ ഇവിടെ കഴിയാൻ സാധിക്കില്ല എന്ന് പോലീസ് കർശന നിർദേശം നൽകിയിരുന്നു . തൃപ്തിക്ക് പോകാൻ വാഹനം ഉണ്ടെങ്കിൽ തങ്ങൾ അതിന് സംരക്ഷണം നൽകാം അല്ലാതെ പോലീസ് വാഹനത്തിൽ കൊണ്ട് പോകാൻ കഴിയില്ല എന്നും അറിയിച്ചു എന്നാൽ തൃപ്തി ദേശായിയെ കൊണ്ടുപോകാൻ ഓൺ ലൈൻ കാർ ഡ്രൈവർ മാർ തയ്യാറായില്ല .ശബരി മല ദർശനം നടത്താതെ താൻ മടങ്ങി പോകില്ല എന്ന നിലപാട് എടുത്തിരുന്ന തൃപ്തിക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നതിനെ തുടർന്ന് ഒടുവിൽ മടങ്ങി പോകാൻ തീരുമാനിക്കുകയായിരുന്നു . ഇതിനിടെ തൃപ്തി ദേശായിയുടെ പൂനയിലെ വീട്ടിലേക്ക് അയ്യപ്പ കർമ്മ സമിതിയുടെ നേതൃത്വ ത്തിൽ നാമജപ ഘോഷ യാത്ര നടത്തി .പൂനയിലെ മലയാളികൾ ആണ് നാമജപ ഘോഷയാത്ര നടത്തിയത്

Vadasheri Footer