“അവനവൻ കോടതി അതിവേഗ കോടതി” ,സിപിഎമ്മിനെ പരിഹസിച്ച് നടൻ ജോയ്മാത്യു

തൃശ്ശൂർ : ഡിവൈഎഫ്ഐ ജില്ലാ നേതാവ് നല്‍കിയ പീഡനപരാതായില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു ഷൊര്‍ണ്ണൂര്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പികെ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള ഏറ്റവും വലിയ രണ്ടാമത്തെ അച്ചടക്ക നടപടിയായ 6 മാസത്തെ സസ്പെന്‍ഷന്‍ ആയിരുന്നു ശശിക്കെതിരെ പാര്‍ട്ടി കൈകൊണ്ട നടപടി. ഇതിനെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

പാര്‍ട്ടി വനിതാ അംഗം അപമാനിക്കപ്പെട്ടാലോ, ഉപദ്രവിക്കപ്പെട്ടാലോ, പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ പാര്‍ട്ടിതന്നെ കമ്മീഷനെ വെച്ചു കുറ്റവാളിക്ക് ശിക്ഷ നല്‍കുന്ന ജനകീയ വിചാരണകള്‍ നടപ്പിലായാല്‍ പണിയില്ലാതാവുന്നത് കൈക്കൂലി വാങ്ങാന്‍ തീരുമാനിച്ച പോലീസുകാര്‍ക്കും കേസ് വാദിക്കാന്‍ തയ്യാറായി തയ്യാറായിനില്‍ക്കുന്ന വക്കീല്മാര്‍ക്കും അതിനോടൊക്കെ ഒട്ടി നിന്ന് കാശ് പിടുങ്ങുന്ന സകലമാന പേര്‍ക്കുമാണ്.- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

അവനവന്‍ കോടതി
അതിവേഗ കോടതി
—————————-
പാര്‍ട്ടി വനിതാ അംഗം അപമാനിക്കപ്പെട്ടാലോ
ഉപദ്രവിക്കപ്പെട്ടാലോ
പാര്‍ട്ടിയില്‍
പരാതിപ്പെട്ടാല്‍
പാര്‍ട്ടിതന്നെ കമ്മീഷനെ വെച്ചു
കുറ്റവാളിക്ക് ശിക്ഷ നല്‍കുന്ന
ജനകീയ വിചാരണകള്‍
നടപ്പിലായാല്‍
പണിയില്ലാതാവുന്നത്
കൈക്കൂലി വാങ്ങാന്‍
തീരുമാനിച്ച പോലീസുകാര്‍ക്കും
കേസ് വാദിക്കാന്‍ തയ്യാറായി തയ്യാറായിനില്‍ക്കുന്ന
വക്കീല്മാര്‍ക്കും
അതിനോടൊക്കെ
ഒട്ടി നിന്ന് കാശ് പിടുങ്ങുന്ന
സകലമാന പേര്‍ക്കുമാണ്.
അല്ലെങ്കിലും
ഒരു പോലീസ് കേസ്,
അതുമല്ലെങ്കില്‍
കോടതിയില്‍ ഒരു പരാതി ഫയല്‍ ചെയ്യല്‍.
ആയുസ്സ് പാഴാവാന്‍ മറ്റെന്തു വേണം?
ചുരുങ്ങിയത് ഒരു മൂന്നുവര്ഷമെങ്കിലും
കോടതി കയറിയിറങ്ങേണ്ടി വരും.
ഇതാണെങ്കില്‍ മൂന്നു മാസം കൊണ്ട്
കേസ് കേസ് കേട്ടു, പഠിച്ചു, വിധിയും
നടപ്പിലാക്കി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും
സാമുദായിക സംഘടനകള്‍ക്കും
ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്.
ഇതുവഴി
ജുഡീഷ്യറിയുടെ ജോലി ഭാരം കുറയും ഖജനാവിനു ലാഭവും ലാഭവും ലാഭവും കിട്ടും.
ഇതൊക്ക മുന്‍കൂട്ടി കണ്ടു കൊണ്ടായിരിക്കണം
സ്വന്തം പാര്‍ട്ടിയുടെ ഭരണത്തിലുള്ള പോലീസിനെ ഒഴിവാക്കി പാര്‍ട്ടി പോലീസിനെ പരാതിക്കാരി സമീപിച്ചത്
എന്നു തോന്നുന്നു. അല്ലാതെ അല്ലാതെ
പോലീസില്‍ പോലീസിലുള്ള
വിശ്വാസക്കുറവ് ആകുവാന്‍
സാധ്യതയില്ല
ഇത്തരം പുരോഗമപരമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നതിനെയായിരിക്കണം നവോഥാന ചിന്തകള്‍ എന്ന് പറയുന്നത് !</p

Leave a Reply

Your email address will not be published. Required fields are marked *

Sponsors