പരോളില്ലാതെ പത്ത് വര്‍ഷം കഴിഞ്ഞ ജീവപര്യന്തം തടവുകാരന് പരോള്‍ അനുവദിക്കണം – മനുഷ്യാവകാശ കമ്മീഷന്‍

">

തൃശ്ശൂർ : പത്ത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ജീവപര്യന്തം തടവുകാരന് മാതാപിതാക്കളെയും അനാഥാലയത്തില്‍ കഴിയുന്ന ഭാര്യയെയും കുട്ടികളെയും കാണാന്‍ പരോള്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വരുന്ന ജയില്‍ ഉപദേക സമിതി യോഗത്തില്‍ വിഷയം ഒരിക്കല്‍ കൂടി പരിഗണിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 1483-ാം നമ്പര്‍ തടവുകാരന്‍ മണികണ്ഠന് പരോള്‍ അനുവദിക്കണമെന്നാണ് ഉത്തരവ്. മണികണ്ഠന് നാളിതുവരെ പരോള്‍ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ജയില്‍ മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി.

പരാതിക്കാരനെ മുട്ടം സെഷന്‍സ് കോടതി എസ് സി 231/10 നമ്പര്‍ കേസിലാണ് ജീവ പര്യന്തം തടവിന് വിധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 320, 396 വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. 392 മുതല്‍ 401 വരെയുള്ള വ്യവസ്ഥകള്‍ പ്രകാരം ശിക്ഷ ലഭിക്കുന്ന തടവുകാര്‍ക്ക് അവധിക്ക് അര്‍ഹതയില്ല. ജയില്‍ നിയമപ്രകാരം ഒന്നിലധികം തവണ ക്രമസമാധാന പ്രശ്നം ചൂികാണിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ അവധി നല്‍കാന്‍ ബുദ്ധിമുട്ടു്. എന്നാല്‍ ഇതേ തടവുകാരന് മറ്റെല്ലാ തരത്തിലും അവധി ലഭിക്കാന്‍ യോഗ്യതയുങ്കെില്‍ അക്കാര്യം സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

10 വര്‍ഷം പൂര്‍ത്തിയായ തടവുകാരന് വേണ്ടി പോലീസ്,പ്രൊബേഷന്‍ ഓഫീസര്‍ എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് വരുത്തിയെങ്കിലും അത് അനുകൂലവും പ്രതികൂലവുമായിരുന്നു. ജയില്‍ ഉപദേശക സമിതി പരോള്‍ പരിശോധിച്ചെങ്കിലും ഉത്തരവ് തടവുകാരന് പ്രതികൂലമായി. 2018 ലെ പുനരവലോകനസമിതിയോഗം തടവുകാരന്‍റെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ജയില്‍ ഉപദേശകസമിതിക്ക് നല്‍കിയിട്ടുണ്ട് . തടവുകാരന്‍റെ മാതാപിതാക്കളും കുടുംബവും മറ്റുള്ളവരുടെ സഹായത്താലാണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ പരോള്‍ അനുവദിക്കുന്ന കാര്യം ഒരിക്കല്‍ കൂടി പരിഗണി ക്കണമെന്നും പി. മോഹനദാസ് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Sponsors