ആഴക്കടല്‍ മത്സ്യബന്ധന വിവാദം; സര്‍ക്കാര്‍ പിന്മാറ്റം കള്ളം കയ്യോടെ പിടികൂടിയതിനാല്‍-രാഹുല്‍ ഗാന്ധി
കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന വിവാദം സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. ഇ.എം.സി.സി.യുമായി സര്‍ക്കാര്‍ എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയത്. മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ആര്‍ജവമില്ലാത്തത് കൊണ്ടാണ് ഇത്തരം ഒരു നീക്കം. കളളത്തരം കയ്യോടെ പിടികൂടിയതോടെയാണ് കരാറില്‍ നിന്നു പിന്മാറിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
എല്‍.ഡി.എഫ്. പ്രകടന പത്രികയേക്കാള്‍ മികച്ചതാണ് യു.ഡി.എഫ്. മുന്നോട്ടുവെക്കുന്ന പ്രകടനപത്രികയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡു.എഫ്. ഭരണത്തിലെത്തിയാല്‍ സാധാരണക്കാരന്റെ കയ്യില്‍ പണം എത്തിക്കുന്ന ന്യായ് പദ്ധതി നടപ്പാക്കും. സര്‍ക്കാരിന്റെ ദാനമായല്ല പദ്ധതി നടപ്പാക്കുക. പരിചയ സമ്പന്നരും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസിന്റ സ്ഥാനാര്‍ത്ഥി പട്ടികയെന്നും രാഹുല്‍ ഗാന്ധി കൊച്ചിയില്‍ നടന്ന തിരഞ്ഞെടുപ്പു പര്യടനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പു പ്രചരണ ഭാഗമായി സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ സംവാദം നടത്തി. പ്രതിരോധമേഖല, സമ്പത്തിക പ്രതിസന്ധി, സ്വയം പ്രതിരോധം, വനിതാ ശക്തീകരണം എന്നീ വിഷയങ്ങളാണ് വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ചര്‍ച്ച നടത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടരുകയാണ്. വൈപ്പിന്‍, തൃപ്പുണിത്തുറ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും