Post Header (woking) vadesheri

ഗുരുവായൂരിൽ സർഗം നാടകോത്സവം 15 മുതൽ

Above Post Pazhidam (working)

ഗുരുവായൂർ :നാടകപ്രേമികൾക്ക് ആസ്വാദനവിരുന്നൊരുക്കി സർഗം നാടകോത്സവം ഒക്ടോബർ 15 മുതൽ 22 വരെ ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Poonthanam

പതിനാലാം വർഷത്തിലേക്ക് കടക്കുന്ന നാടകോത്സവത്തിൽ പ്രമുഖ നാടക സമിതികളുടെ എട്ട് പുതിയ നാടകങ്ങൾ അരങ്ങിലെത്തും.

Vasudev Inn

ഒക്ടോബർ 15ന് തിരുവനന്തപുരം ഡ്രീം കേരളയുടെ ഊരുവലം, 16ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ ഒരു സുന്ദര ദിവസം, 17ന് ചങ്ങനാശ്ശേരി അണിയറയുടെ തിര, 18ന് തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം, 19ന് കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം, 20ന് പത്തനാപുരം ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ കൂട്, 21ന് തിരുവനന്തപുരം അമ്മ തിയേറ്റർ പീപ്പിളിന്റെ ആൾമരം, 22ന് തിരുവനന്തപുരം സംസ്കൃതിയുടെ ഭൂട്ടാനി എന്നീ നാടകങ്ങൾ അവതരിപ്പിക്കും.

എല്ലാ ദിവസവും രാത്രി ഏഴിനാണ് നാടകങ്ങൾ ആരംഭിക്കുക. കെ ബാബു, കെ സുരേഷ് കുമാർ, സി വി വിജയൻ, സി കെ രാജേഷ് കുമാർ, വി കെ പ്രസാദ്, സിബി അജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

First Paragraph Jitesh panikar (working)
Rugmani 700-200