
ഫ്ലാറ്റ് വാടകക്ക് എടുത്ത് മയക്കുമരുന്ന് വില്പന, രണ്ട് പേർ അറസ്റ്റിൽ.

ഗുരുവായൂർ: ഗുരുവായൂർഅപ്പാർട്ട് മെന്റ് വാടകക്ക് എടുത്ത് മയക്കു മരുന്ന് വില്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നെന്മി നി ഊട്ടുമഠത്തിൽ ഷൈജു റോഷൻ, താമരയൂർ കുച്ചേരി നിതീഷ് എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടിയത്.


ഷൈജു റോഷൻ്റെ പേരിൽ മമ്മിയൂർ സൗപർണിക സുദർശനം അപ്പാർട്ട്മെന്റിന്റെ പത്താം നിലയിലെ മുറി വാടകയ്ക്കെടുത്ത മുറിയിലായിരുന്നു വിൽപ്പന. രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി നിരീക്ഷണം നടത്തിവന്ന പോലീസ് സംഘം വെള്ളിയാഴ്ച നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഇവരിൽ നിന്ന് 2.69 ഗ്രാം എംഡിഎംഎ, ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, ഡിജിറ്റൽ തൂക്കുയന്ത്രം, വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 21,750 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
