
നഗരസഭ പാർക്കിങ്ങ് ഗ്രൗണ്ട് ഏകാദശി സമയത്ത് മറ്റ് പരിപാടികൾക്ക് നൽകരുത്

ഗുരുവായൂർ : നഗരസഭ പാർക്കിങ്ങ് ഗ്രൗണ്ടിൽ ഏകാദശി സമയത്ത് മറ്റു പരിപാടികൾ നടത്തുവാൻ അനുവാദം നൽകരുതെന്നും, കൂടുതൽ വാഹനങ്ങൾ പാർക്കിംങ്ങ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കണമെന്നും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഗുരുവായൂർ ഈസ്റ്റ് കമ്മിറ്റി നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. ശബരിമല മണ്ഡല തീർത്ഥാടന കാലത്ത് ഭക്തർക്കായി പ്രാഥമിക കാര്യ ങ്ങൾ നിർവഹിക്കുന്നതിനും, കുടിവെള്ളം, വാഹനങ്ങൾ നിർത്തുന്നതിനാവശ്യ മായ സൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുടങ്ങി കിടക്കുന്ന ബസ്റ്റാൻ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം അറിയിച്ചു.


യോഗം മുസ്ലീം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്‌ദുൾ റഹീം യോഗം ഉദ്ഘാടനം ചെയ്തു . ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ ആർ വി ജലീൽ അധ്യക്ഷത വഹിച്ചു. അബ്ബാസ് അലി, കെ സി രാഘവൻ, കെ മുരളി, വി അറുമുഖൻ, സി ജി പ്രകാശൻ, ആർ കെ മുജീബ്, പി കെ നാസർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം അബ്‌ദുള്ള (പ്രസിഡൻ്റ്), കെ ജയപ്രകാശ് (ജനറൽ സെക്ര ട്ടറി), മുജീബ് റഹ്മാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

