Post Header (woking) vadesheri

മമ്മിയൂർ നൃത്ത സംഗീതോത്സവം ഉത്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ. മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായ നൃത്ത-സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ.വാസു മാസ്റ്റർ നിർവ്വഹിച്ചു. പ്രശസ്ത ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ സ്മരണാർത്ഥം ദേവസ്വം നൽകി വരാറുള്ള പുരസ്കാരം കൃഷ്ണനാട്ടം മുൻ വേഷം ആശാൻ കെ.സുകുമാരന് പ്രശസ്ത സംഗീതജ്ഞൻ ടി.എസ്.രാധാകൃഷ്ണൻ സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ജി.കെ. ഹരിഹര കൃഷ്ണന്റെ അദ്ധ്യക്ഷതവഹിച്ചു

Poonthanam
Rugmani 700-200

മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു മുഖ്യാതിഥിയായി. മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർ പി. ഗിരീഷ് കുമാർ , ദേവസ്വം എക്സികൂട്ടീവ് ഓഫീസർ എൻ. ഷാജി, കൗൺസിലർമാരായ ബിന്ദു നാരായണൻ, രമേഷ്.പി, മലബാർ ദേവസ്വം മലപ്പുറo ഏരിയ കമ്മിറ്റി അംഗം ആർ.ജയകുമാർ , മലബാർ ദേവസ്വം ബോർഡ് ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടർ കെ.കെ. പ്രേംജിത്ത്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി. സുനിൽ കുമാർ, പി.ശ്യാം കുമാർ , എം. മോഹൻദാസ്, ഓഫീസ് സൂപ്രണ്ട് പി.സി. രഘുനാഥ രാജ, ടെബിൾ സൂപ്രണ്ട് കെ. ജ്യോതി ശങ്കർ,ഹെഡ് ക്ലാർക്ക് പി.എസ്. ബൈജു തുടങ്ങിയവർ സംസാരിച്ചു.

Vasudev Inn

വി.പി.ഉണ്ണികൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. തുടർന്ന് ഗുരുവായൂർ ദുർഗ്ഗ ലക്ഷ്മിയുടെ വീണ കച്ചേരിയും ഉണ്ടായി.
തുടർനുള്ള ദിവസങ്ങളിൽ . പ്രശസ്തരായ സംഗീതജ്ഞരുടെ കച്ചേരി, നൃത്ത നൃതങ്ങളും കാലത്ത് സരസ്വതീ വന്ദനം കാലത്ത് ഏഴ് മുതൽ സംഗീതാർച്ചന . വൈകീട്ട് 4.30 മുതൽ നൃത്താഞ്ജലിയും ഉണ്ടായിരിക്കുന്നതാണ്.