Above Pot

സാന്ത്വനം കുടുംബ സുരക്ഷാ നിധി സമർപ്പണം

ഗുരുവായൂർ: ഗുരുപവനപുരം സാമൂഹ്യ സുരക്ഷ സമിതി സാന്ത്വനം കുടുംബ സുരക്ഷാ നിധി സമർപ്പണം നടത്തി.ജി എസ് എസ് മയിൽപീലി ഗുരുവായൂർ സമിതി അംഗം ജി.ലതികയുടെ ഭർത്താവ് ശ്രീജിത്തിൻ്റെ ദേഹവിയോഗത്തെ തുടർന്ന് കുടുംബത്തിനുള്ള ധനസഹായം ആർഎസ്എസ് ഗുരുവായൂർ ജില്ല സംഘചാലക് ഡോ സി ജി നന്ദകുമാർ (റിട്ട പ്രൊഫ കുസാറ്റ് ) കൈമാറി. സഹകരണ സംഘം പ്രസിഡൻ്റ് പി.മുകേഷ് കുമാർ അധ്യക്ഷത വഹിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

ജി എസ് എസിൻ്റെ സേവാ നിധിശേഖരണ സമ്മാന കൂപ്പൺ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ് സ്വാമി കേണൽ വി. വേണുഗോപാലിന് നല്കി കൊണ്ട് ഉദ്ഘാടനം ചെയ്തു.ജി എസ് എസ് ചീഫ് കോ – ഓഡിനേറ്റർ ഷാജി വരവൂർ, വൈസ് പ്രസിഡൻ്റ് അഡ്വ. ജ്യോതിലക്ഷ്മി, ഡയറക്ടർമാരായ പി. അരവിന്ദാക്ഷൻ, ടി. ശിവദാസ്, സെക്രട്ടറി കെ. ജി രതീഷ്, വിദ്യ പ്രതീഷ് എന്നിവർ സന്നിഹിതരായി.ജി എസ് എസ് ചെയർമാൻ എം.ബിജേഷ് സ്വാഗതവും നീതു ഷൈജു നന്ദിയും പറഞ്ഞു.