Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരേ സമയം രണ്ടു അധികാരകൈമാറ്റങ്ങൾ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അത്യപൂർവ്വമായി ഒരേ സമയം രണ്ടു അധികാരകൈമാറ്റങ്ങൾ നടന്നു . ഗുരുവായൂരപ്പന്റെമേ ൽശാന്തിയും ,ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിട്രേറ്ററും ആണ് ഒരേ ദിനത്തിൽ സ്ഥാനമൊഴിഞ്ഞത് .മേൽശാന്തിയായി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ആറ് മാസ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞു പുതിയ മേൽശാന്തിയായി . പള്ളിശ്ശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി സ്ഥാനമേറ്റു .രാത്രി അത്താഴ പൂജക്ക് ശേഷം വിരമിക്കുന്ന ഡി എ പി മനോജ് കുമാറിന്റെയും പുതിയ ഡി എ പ്രമോദ് കളരിക്കലിന്റെയും സാന്നിധ്യത്തിലാണ് മേൽശാന്തി മാറ്റം നടന്നത് .

Astrologer

നിലവിലെ മേല്‍ശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ശ്രീകോവിലിന്റെ താക്കോല്‍ക്കൂട്ടം വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച് ഊരാളന് കൈമാറി . അദ്ദേഹം ഇത് പുതിയ മേല്‍ശാന്തിയെ ഏല്‍പിച്ചു . പുതിയ മേല്‍ശാന്തിഏപ്രിൽ ഒന്ന് മുതല്‍ 6 മാസക്കാലം ക്ഷേത്രത്തിനകത്തു തന്നെ താമസിച്ചു പുറപ്പെടാശാന്തിയായി പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കും. മേല്‍ശാന്തി മാറ്റമായതിനാല്‍ രാത്രി വിളക്കെഴുന്നള്ളിപ്പ് നടന്നില്ല

മേൽശാന്തി മാറ്റത്തിനു ശേഷം മനോജ് കുമാറിൽ നിന്നും പുതിയ ഡി എ പ്രമോദ് കളരിക്കൽ അധികാരം ഏറ്റു വാങ്ങി . വിശേഷ അവസരങ്ങളിൽ ഉപയോഗിക്കുന്ന സ്വർണ പാത്രങ്ങൾ , വെള്ളിപാ ത്രങ്ങൾ , ഭക്തർക്ക് വിൽക്കുന്ന സ്വർണ ലോക്കറ്റ് , വെള്ളി ലോക്കറ്റ് എന്നിവയുടെ സ്റ്റോക്കും പ്രമോദ് കളരിക്കൽ ഏറ്റു വാങ്ങി .
കോഴിക്കോട് വളയം സ്വദേശിയായ പ്രമോദ് കളരിക്കൽ ദേവസ്വം അക്കമഡേഷൻ ആൻറ് ഗസ്റ്റ് ഹൗസ് മാനേജർ ആയിരുന്നു . നേരത്തെ ജീവധാനം വിഭാഗത്തിൽ ഡി എ യുടെ പദവി വഹിച്ചിട്ടുണ്ട് , പർച്ചേസ്, പബ്ലിക്കേഷൻ ,, ഇന്റേണൽ ഓഡിറ്റ് വിഭാഗങ്ങളിൽ മാനേജർ ആയും ക്ഷേത്രത്തിൽ സൂപ്രണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട് .

37 വർഷത്തെ സേവനത്തിന് ശേഷമാണ് ഗുരുവായൂർ പടിഞ്ഞാറെ നട സ്വദേശി പി മനോജ് കുമാർ പടിയിറങ്ങുന്നത് . ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് വിവാദങ്ങളിൽ പെടാതെ പടിയിറങ്ങാൻ കഴിഞ്ഞതെന്ന് മനോജ് കുമാർ പറഞ്ഞു

Vadasheri Footer