Post Header (woking) vadesheri

സന്യസ്ത രജത ജൂബിലി ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗവും പടവരാട് ആശാഭവൻ ബധിര വിദ്യാലയ പ്രധാനാധ്യാപികയുമായ സിസ്റ്റർ പ്രിജ ക്ലെയറിൻറെ സന്യാസ വ്രതവാഗ്ദാന രജത ജൂബിലി ആഘോഷിച്ചു. ദിവ്യബലിക്ക് ഫാ. തോമസ് വടക്കേത്തല മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോൺ കിടങ്ങൻ, ഫാ. ജിൻസൺ ചിരിയങ്കണ്ടത്ത് എന്നിവർ സഹ കാർമ്മികരായിരുന്നു.

Ambiswami restaurant

അനുമോദന യോഗത്തിൽ ഫാ. ലോറൻസ് തൈകാട്ടിൽ, സഭാതാരം പി.ഐ. ലാസർ, റിട്ട. ലേബർ കമീഷണർ സി.വി. സജൻ, ഫാ. ഷാജു ഊക്കൻ, സണ്ണി വടക്കൻ, ഫാ. പ്രകാശ് പുത്തൂർ, ജോസ് വടക്കേത്തല, റിട്ട. ഡി. ഇ. ഒ. സുലോചന, വികാരി ഫാ. പ്രിൻറോ കുളങ്ങര, ഫ്രാൻസിസ് ജോർജ്, ആൻറണി വിനോദ് എന്നിവർ പ്രസംഗിച്ചു. റിട്ട. എ.ഡി.എം. വടക്കേത്തല വി.വി. ജോർജിൻറെ മകളാണ് സിസ്റ്റർ പ്രിജ ക്ലെയർ.