Madhavam header
Above Pot

കോവിഡ്, സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഇല്ല

തിരുവനന്തപുരം∙ സംസ്ഥാനത്തെ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. രോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തും. കടകളുടെ പ്രവർത്തനത്തിനു നിലവിലെ ഇളവുകൾ തുടരും.
പ്രാദേശിക അടിസ്ഥാനത്തിൽ നിയന്ത്രണം ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. തെരുവുകൾ, മാർക്കറ്റ്, ഹാർബർ, ഫിഷിങ് വില്ലേജ്, മാൾ, റസിഡൻഷ്യൽ ഏരിയ, ഫാക്ടറി, എംഎസ്എംഇ യൂണിറ്റ്, ഓഫിസ്, ഐടി കമ്പനി, ഫ്ലാറ്റ്, വെയർഹൗസ്, വർക്‌ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവ ഉൾപ്പെടെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിന്റെ നിർവചനത്തിൽ വരുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം.

100 മീറ്റർ പരിധിയിൽ അഞ്ചിലധികം കേസുകൾ ഒരു ദിവസം റിപ്പോർട്ടു ചെയ്താൽ അതിലുൾപ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ൻമെന്റ് സോണിലാകും. അഞ്ചിൽ താഴെ കേസുകളാണെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാം. 7 ദിവസത്തേക്കായിരിക്കും നിയന്ത്രണം. ട്രിപ്പിൾ ലോക്ഡൗണായിരിക്കും ഏർപ്പെടുത്തുന്നത്.

Astrologer

രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റർ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക. 100 മീറ്റർ പരിധി കണക്കാക്കുമ്പോൾ റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടുത്തും. ഒരു ഭാഗം മാത്രം അടച്ചിടുന്നത് ഗുണകരമാകില്ല എന്നതിനാലാണിത്.

Vadasheri Footer