Madhavam header
Above Pot

തൃശ്ശൂരിൽ മൂവായിരവും കടന്ന് കോവിഡ് കുതിപ്പ് , സ്ഥിരീകരിച്ചത് 3,046 പേര്‍ക്ക്. ടി പി ആർ 25.95%

തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 3,046 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,476 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,442 ആണ്. തൃശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,84,514 ആണ്. 3,74,169 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.95% ആണ്.

Astrologer

ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 3,029 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 218 പുരുഷന്‍മാരും 228 സ്ത്രീകളും 10 വയസ്സിനു താഴെ 104 ആണ്‍കുട്ടികളും 98 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 243
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 452
സര്‍ക്കാര്‍ ആശുപത്രികളില്‍ – 333
സ്വകാര്യ ആശുപത്രികളില്‍ – 528
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 537
കൂടാതെ 3,303 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,830 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 307 പേര്‍ ആശുപത്രിയിലും 1,523 പേര്‍ വീടുകളിലുമാണ്.

11,740 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,452 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 2,994 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 294 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 27,72,839 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

പുത്തൂര്‍, അളഗപ്പനഗര്‍, വെളളാങ്കല്ലൂര്‍, പടിയൂര്‍, മാടവന, മതിലകം, അരിമ്പൂര്‍, ആലപ്പാട് , നെന്‍മണിക്കര, തൃക്കൂര്‍ നാളെ (25ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

                 ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ 49,744 41,838
മുന്നണി പോരാളികള്‍ 39,754 27,357
18-44 വയസ്സിന് ഇടയിലുളളവര്‍ 5,35,823 49,638
45 വയസ്സിന് മുകളിലുളളവര്‍ 10,77,235 5,21,200
ആകെ 17,02,556 6,40,033

Vadasheri Footer